പുനലൂർ വാഴയിൽ ഏബ്രഹാം ഇട്ടിയുടെ (അനിയൻകുഞ്ഞ്) സംസ്കാരം മെയ് 18 ശനിയാഴ്ച പുനലൂരിൽ
പുനലൂരിലെ ആദ്യകാല പെന്തെക്കോസ്തു വിശ്വാസിയും പ്രമുഖ വ്യാപാരിയുമായിരുന്ന പുനലൂർ ഫസ്റ്റ് എ.ജി സഭയിലെ പ്രമുഖ കുടുംബാംഗം പുനലൂർ വാഴയിൽ വി.ഐ. എബ്രഹാം (അനിയൻകുഞ്ഞ് - 88) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം മെയ് 18 ശനിയാഴ്ച പുനലൂരിൽ നടക്കും രാവിലെ 8ന് പേപ്പർമിൽ - നെടുങ്കയം വാഴയിൽ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 1 ന് പുനലൂർ ഫസ്റ്റ് ഏജി ചർച്ചിൻ്റെ കല്ലുമല സെമിത്തിരിയിൽ സംസ്കരിക്കും.
രാവിലെ 8 മുതൽ 11വരെ അനുസ്മരണങ്ങൾക്കുള്ള സമയം ക്രമീകരിച്ചിട്ടുണ്ട്. 11മുതൽ 1 വരെ
സംസ്കാര ശുശ്രുഷകൾ നടക്കും.
പുനലൂരിലെ പെന്തെക്കോസ്തു മുന്നേറ്റത്തിനും സഭാവളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി കുടുംബത്തോടൊപ്പം ഏറെ സഹകരിച്ചു. എ.ജി. മലയാളം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ വിപുലീകരണത്തിനായി കൈത്താങ്ങായി നിലകൊണ്ടു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
കുരീപ്പളളി താഴാംപണയിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ.
മക്കൾ: മേഴ്സി ജയിംസ് (റാന്നി), പാസ്റ്റർ ജോർജ് എബ്രഹാം (ഡയറക്ടർ റേ ഓഫ് ലൗവ്, ഡയറക്ടർ ഏജി മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ബോർഡ് , യുഎസ്എ ), സന്തോഷ് എബ്രഹാം (ജോജി - യു എസ് എ ), ജോസ് എബ്രഹാം (യുഎസ്എ).
മരുമക്കൾ:പാസ്റ്റർ ജയിംസ് ചാക്കോ ചീനിവിളയിൽ (പവർ വിഷൻ,
എ.ജി മലയാളം ഡിസ്ട്രിക്ട് നോർത്തിന്ത്യാ മിനിസ്ട്രി), ആനി (ഷീബ- യുഎസ്), ആൻസി(വ്യുമൺസ് കോർഡിനേറ്റർ - പിസിഎൻഎകെ), സോഫിയ (യുഎസ്).
വിവരങ്ങൾക്ക് : 85473 26586
