പാസ്റ്റർ സി.സി പൗലോസ് നിത്യതയിൽ.
കുമളി : മന്തിപ്പാറ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും ദീർഘവർഷങ്ങൾ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ സി.സി പൗലോസ് അല്പസമയം മുൻപ് നിത്യതയിൽ പ്രവേശിച്ചു. ചില ആഴ്ചകളായി ശാരീരികമായി സുഖമില്ലാതെ ആശുപത്രിയിലും ഭവനത്തിലുമായി വിശ്രമിച്ചു വരികയായിരുന്നു. ഭൗതിക ശരീരം 4.7.2024 വൈകിട്ട് 5:30 PM ന് ചേറ്റുകുഴിയിൽ ഉള്ള ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാര ശുശ്രൂഷ വെള്ളിയാഴ്ച ( 5.7.2024) രാവിലെ 9:00 ന് ചേറ്റുകുഴി - കമ്പാഷൻ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്നതുമാണ്
