പാസ്റ്റർ പി.യു. ജയിംസ് (65) കർത്താവിൽ നിദ്ര പ്രാപിച്ചു.
മൂവാറ്റുപുഴ സെക്ഷനിൽ പാമ്പാക്കുട എ.ജി സഭാംഗമായ പാസ്റ്റർ ജയിംസ്, നായത്തോട് (നെടുമ്പാശ്ശേരി), നെച്ചൂർ, കൂത്താട്ടുകുളം, കൃഷ്ണൻകുടി, വണ്ടൻമേട്, മന്തിപ്പാറ, പുറ്റടി, പാമ്പാടി, മണർകാട്, വാകത്താനം, ആയിരംതെങ്ങ് എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നു. കൂടാതെ കുമിളി, കോട്ടയം സെക്ഷനുകളുടെ മുൻ പ്രസ്ബിറ്ററുമായിരുന്നു. സൗമ്യനായിരുന്ന പാസ്റ്റർ ജയിംസ് എ.ജി സമൂഹത്തിനും ദൈവരാജ്യത്തിനും ചെയ്ത സേവനങ്ങൾ എന്നും
സ്മരിക്കപ്പെടും.
സഹധർമ്മിണി -
ആലീസ് ജയിംസ്
മക്കൾ : പ്രിൻസസ്, മരിയാസ്, പെർസിസ്. മരുമക്കൾ: ഫിന്നി, ജെറിൻ.
സംസ്കാര ശുശ്രൂഷ 11 - 07 - 2024 ന് (വ്യാഴം ) നടത്തപ്പെടുന്നതാണ്. രാവിലെ 8.30 മുതൽ ഐരാപുരത്തുള്ള ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 11.00 മണിക്ക് സ്വദേശമായ പാമ്പാക്കുടയിൽ YMCA ഹാളിൽ പ്രധാന ശുശ്രൂഷകൾക്കുശേഷം ഉച്ച കഴിഞ്ഞ് 1.00 മണിക്ക് കുത്താട്ടുകുളം വാളായിക്കുന്ന് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.
