Logo

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ജനറല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ (ANNEXE)


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍
ജനറല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ (ANNEXE)

 മലയാളം ഡിസ്ട്രിക്ടിന്റെ ജനറല്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിനായും ഇതര ആവശ്യങ്ങള്‍ക്കുമായി പറന്തലില്‍ 5.91 ഏക്കര്‍ വസ്തുവാങ്ങിയിരുന്നുവല്ലോ. എന്നാല്‍ ഈ സ്ഥലം ഉദ്ദിഷ്ടകാര്യങ്ങള്‍ക്ക് പര്യാപ്തമല്ലാത്തതിനാല്‍ ആ സ്ഥലത്തിന് സമീപം 3.25 ഏക്കര്‍ കരപുരയിടം  സെന്റൊന്നിന് 94,000 രൂപ വച്ച് വാങ്ങുവാന്‍ 2023 ഡിസംബര്‍ മാസം അഡ്വാന്‍സ് കൊടുത്തിരിക്കുന്നു. ഈ വാങ്ങുന്ന സ്ഥലത്തു ഒരു ക്യാമ്പ് സെന്ററും കോണ്‍ഫറന്‍സ് തുടങ്ങിയുള്ള യോഗങ്ങള്‍ നടത്തുവാന്‍ ആവശ്യമായ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ സമൂഹം ഗണ്യമായ വളര്‍ച്ചയിലൂടെ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സൗകര്യങ്ങള്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഘട്ടത്തില്‍ നാം എത്തിയിരിക്കുന്നു.


നാം വാങ്ങുന്ന വസ്തുവിന് രജിസ്‌ട്രേഷന്‍ സഹിതം 3.5 കോടിയോളം രൂപാ വേണ്ടിവരും. 2024 സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ പൂര്‍ണ്ണമായ വില കൊടുത്തു വസ്തു വിലയാധാരം നടത്താമെന്നാണ് കരാര്‍ ചെയ്തിരിക്കുന്നത്. 


 ഈ സംരംഭത്തിനായി മലയാളം ഡിസ്ട്രിക്ട് കൗണ്‍സിലിലെ എല്ലാ ശുശ്രൂഷകന്മാരും പ്രാദേശിക സഭകളും വ്യക്തികളും ഉദാരമായി സംഭാവന നല്‍കി സഹായിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാ പ്രാദേശിക സഭകളും തങ്ങളുടെ പ്രാപ്തിക്കനുസരിച്ച് സഭാജനങ്ങളില്‍ നിന്ന് സംഭാവന ശേഖരിച്ച് ഡിസ്ട്രിക്ട് ഓഫീസില്‍ നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
 ഏതെങ്കിലും, പ്രാദേശിക സഭകളോ, വ്യക്തികളോ 10 ലക്ഷമോ അതിലധികമോ സംഭാവന നല്‍കിയാല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഡവലപ്പ്‌മെന്റ് ഭരണസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതായിരിക്കും. നമ്മുടെ കണ്‍വന്‍ഷന്‍ സെന്റര്‍ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകളിലും, തീരുമാനങ്ങളിലും അങ്ങനെ ഉള്ളവര്‍ക്ക് പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്.


നിങ്ങളുടെ സംഭാവനകള്‍ അയയ്‌ക്കേണ്ട ബാങ്ക് വിവരങ്ങള്‍:
FCRA അക്കൗണ്ട്:-
A/C Name : MALAYALAM DISTRICT COUNCIL OF THE SOUTH INDIA ASSEMBLIES OF GOD
A/C No  : 40088171975
Branch Code  : 00691
IFSC Code  : SBIN0000691
Swift code  : SBININBB104
Address  : FCRA Cell, 4th floor, State Bank of India, New Delhi, Sansad Marg, New Delhi 110001


ലോക്കല്‍ അക്കൗണ്ട്:-
Name  : MALAYALAM DISTRICT COUNCIL
A/C. No. : 57029274138
Bank  : State Bank of India
Branch  : PUNALUR
IFS Code  : SBIN0070059

എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി,
പാസ്റ്റര്‍ തോമസ് ഫിലിപ്പ്
സെക്രട്ടറി

Related Posts