അണക്കര ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ ആരംഭിച്ചിരിക്കുന്ന D.Th ക്‌ളാസുകളുടെ ഉദ്ഘാടന സമ്മേളനം 2024 ആഗസ്റ്റ് 7 ബുധനാഴ്ച്ച ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ശുശ്രൂഷയിൽ എജി കുമിളി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ.ജോബി ജോസഫ് മുഖ്യ സന്ദേശം നൽകും.
ഡിപ്ലോമ ഇൻ തിയോളജി എന്ന ത്രിവത്സര കോഴ്സ് ആണ് ആരംഭിക്കുന്നത്. പത്താം ക്‌ളാസ് പാസായവർക്ക് അഡ്മിഷൻ ലഭിക്കുന്നതാണ് . അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ പ്രിൻസിപ്പൽ റവ.ടി.എ. വർഗീസിനെ ബന്ധപ്പെട്ട് അഡ്മിഷൻ ഉറപ്പാകേണ്ടതാണ്. ഫോൺ: 9947077129, 9778420306
