Logo

മലയാളം ഡിസ്ട്രിക്ടിലെ എല്ലാ ശുശ്രൂഷകന്മാരും സഭകളും അറിയുന്നതിന്


മലയാളം ഡിസ്ട്രിക്ടിലെ എല്ലാ ശുശ്രൂഷകന്മാരും സഭകളും അറിയുന്നതിന്,

ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്‍റെ അധികാര പരിധിയിലുള്ള സഭകളുടെയും സ്ഥാപനങ്ങളുടെയും ആവശ്യത്തിലേക്ക് വാങ്ങുന്ന വസ്തുവകകള്‍ സൗത്ത് ഇന്‍ഡ്യാ അസംബ്ലീസ് ഓഫ് ഗോഡിനുവേണ്ടി ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ പേരില്‍ ആയിരിക്കേണ്ടതും, ടി ബോര്‍ഡിനുവേണ്ടി നിലവിലുള്ള ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ സൂപ്രണ്ടിന്‍റെയും ഡിസ്ട്രിക്റ്റ് സെക്രട്ടറിയുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അസ്സല്‍ പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 6 മാസത്തിനകം ഡിസ്ട്രിക്റ്റ് ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ് (ഡിസ്ട്രിക്ട് ഭരണനിയമം. തതകക. വസ്തുവഹകള്‍ - വിഭാഗം 3 - രജിസ്ട്രേഷന്‍)

എന്നാല്‍ ചില സഭകളെങ്കിലും സഭാകമ്മറ്റിയുടെ പേരിലാണ് പ്രമാണം ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ഇത് നിയമവിരുദ്ധമായ കാര്യമാണ്. അതു നിമിത്തം ധാരാളം നിയമപ്രശ്നങ്ങളും ഭാവിനടപടികളില്‍ ഉണ്ട്. ആകയാല്‍ ഇത്തരത്തില്‍ ചെയ്തിട്ടുള്ള സഭകള്‍ ഉടനെതന്നെ മലയാളം ഡിസ്ട്രിക്ടിന്‍റെ പേരില്‍ തിരുത്തല്‍ പ്രമാണം എഴുതേണ്ടതാണെന്ന് അറിയിക്കുന്നു. ഒരു സഭയും ശുശ്രൂഷകനും മേലില്‍ ഇത്തരത്തില്‍ പ്രമാണം എഴുതിച്ചാല്‍ ശിക്ഷണനടപടി സ്വീകരിക്കുന്നതാണെന്ന് എല്ലാ ശുശ്രൂഷകന്മാരേയും സഭകളേയും അറിയിക്കുന്നു.
ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി,  


പാസ്റ്റര്‍ തോമസ് ഫിലിപ്പ്
സെക്രട്ടറി

Related Posts