Logo

പ്രാർത്ഥനക്ക്‌ നന്ദി


പ്രാർത്ഥനക്ക്‌ നന്ദി

എന്റെ ഭാര്യ ലീലാമ്മക്ക്‌ ഉണ്ടായ ചെറിയൊരു സ്ട്രോക്ക്‌ നിമിത്തം സംസാരത്തിൽ നാവ്‌ കുഴച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്നു പെട്ടെന്നു ഹോസ്പിറ്റലിൽ എത്തിച്ച്‌ വേണ്ട ശുശ്രൂഷകൾ ചെയ്തതിനാലും അനേക ദൈവദാസന്മാരും ദൈവമക്കളും പ്രാർത്ഥനാ ഗ്രൂപ്പിലും സഭകളിലും നടത്തിയ ശ്രദ്ധയേറിയ പ്രാർത്ഥനയാലും ദൈവം വലിയ വിടുതൽ നൽകിയിരിക്കുന്നു. 
ഇന്ന് വൈകിട്ടോടെ ICU വിൽ നിന്നു റൂമിലേക്കു മാറ്റുന്നുണ്ട്‌.

പലരും നേരിൽ വന്നു കാണുവാൻ ആഗ്രഹിക്കുന്നു എന്നറിയാം. എന്നാൽ സന്ദർശ്ശകരെ ഒഴിവാക്കണം എന്നു ഡോക്‌ടർ പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതിനാൽ കാണുവാൻ ആഗ്രഹിക്കുന്നവർ ചൊവ്വാഴ്ച മുതൽ അങ്ങാടിക്കലുള്ള എന്റെ ഭവനത്തിൽ വന്നു കാണുന്നതിനും പ്രാർത്ഥിക്കുന്നതിനും അവസരം ഉപയോഗിക്കണമെ എന്നു സ്നേഹത്തോടെ അറിയിക്കുന്നു.

നിങ്ങളുടെ വിലപ്പെട്ട പ്രാർത്ഥനക്കും സ്നേഹത്തിനും അനേഷണത്തിനും നന്ദി അറിയിക്കുന്നു.പാസ്റ്റർ ടി വി തങ്കച്ചൻ

Related Posts