Logo

AGI ത്രിവൽസര കോൺഫറൻസ്


അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇൻഡ്യാ ജനറൽ സെക്രട്ടറി റവ. പാപ്പി മത്തായിയുടെ നിർദ്ദേശ പ്രകാരം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ എല്ലാ ഓർഡയിൻഡ് ശുശ്രൂഷകരേയും അംഗീകൃത സഭകളേയും അറിയിക്കുന്നത്,

2025 ജൂൺ 10 മുതൽ 12 വരെ ബാംഗ്ലൂരിൽ നടക്കുന്ന AGI ത്രിവൽസര കോൺഫറൻസിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചിരുന്നല്ലോ. എന്നാൽ പലർക്കും അത് സാധിക്കാത്ത സാഹചര്യത്തിൽ ഡിസ്ട്രിക്ട് വഴി രജിസ്റ്റർ ചെയ്യുന്നതിന് അനുവദിച്ചിരിക്കുന്നു.

ഓർഡയിൻഡ് ശുശ്രൂഷകൻമാരും സഭാ പ്രതിനിധികളും 800 രൂപാ വീതം അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. അംഗീകൃത സഭയുടെ ശുശ്രൂഷകരായ പാസ്റ്റർമാർ മാത്രം കോൺഫ്രൻസിൽ പോകുന്നുവെങ്കിൽ സഭയുടെ 3 വർഷത്തെ മെമ്പർഷിപ് ഫീസ് 300 രൂപ കൂടെ ചേർത്ത്  1100 രൂപ അടക്കേണ്ടതാണ്.

ഡിസ്ട്രിക്ട് ഓഫീസിൽ രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ചു നൽകി, പണമടച്ച് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി 2025 മെയ് 22 ആയിരിക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.

റവ. തോമസ് ഫിലിപ്പ് 
സെക്രട്ടറി

Related Posts