എജി മലയാളം ഡിസ്ട്രിക്ട് ഒരുക്കുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥന
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ നേതൃത്വത്തിൽ 40 ദിവസത്തെ ഉപവാസ പ്രാർത്ഥന 2025 സെപ്തബർ 8 തിങ്കളാഴ്ച മുതൽ ഒക്ടോബർ 17 വെള്ളിയാഴ്ച്ച വരെ പറന്തൽ, എജി കൺവൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. കൃപാവരപ്രാപ്‌തരായ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കുന്നു. ഏവരെയും ഈ ദിവസങ്ങളിൽ നടക്കുന്ന യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു
