ഇന്ന് മുതൽ..
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് 40 ദിവസത്തെ ഉപവാസവും പ്രാർത്ഥനയും, പറന്തൽ എജി കൺവൻഷൻ ഗ്രൗണ്ടിൽ
ദൈവഹിതമായാല്‍ സെപ്റ്റംബര്‍ 8 (തിങ്കള്‍) മുതല്‍ ഒക്ടോബര്‍ 17 (വെള്ളി) വരെ അസംബ്ലീസ് ഒാഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍, പറന്തല്‍ ഏ.ജി. കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന നടത്തപ്പെടുന്നു.
എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2:30 മുതല്‍ വൈകിട്ട് 4 വരെയും വൈകുന്നേരം 6:30 മുതല്‍ രാത്രി 9 വരെയുമാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇൗ മീറ്റിംഗുകളില്‍ കൃപാവരപ്രാപ്താരായ ദൈവദാസന്‍മാര്‍ ദൈവവചനത്തില്‍ നിന്ന് ശുശ്രൂഷിക്കുന്നു. ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റി നേതൃത്വം നല്‍കുന്ന യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
