ജനറൽ കൺവൻഷനോടനുബന്ധിച്ചുള്ള നോർത്തിന്ത്യ മിനിസ്ട്രി ഡിപ്പാർട്ട്മെൻ്റിൻ്റെ അറിയിപ്പുകൾ
എല്ലാ മിഷൻ പാർട്നേഴ്സിനും ദൈവദാസൻമാർക്കും സഭാംഗങ്ങൾക്കും ക്രിസ്തീയ വന്ദനം...!
നമ്മുടെ ജനറൽ കൺവൻഷൻ മിഷൻ സ്റ്റാൾ സന്ദർശിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നു....!
1. ഓരോ കുടുംബത്തിലും ഒരു മിഷൻ ബോക്സ്
ഇത് സംബന്ധിച്ച പോസ്റ്റർ ശ്രദ്ധിക്കുമല്ലോ, ദയവായി സഭാംഗങ്ങൾക്കു ഷെയർ ചെയ്യണമേ.
2.ബോക്സ് കലക്ഷൻ :
പറന്തൽ കൺവൻഷൻ നഗറിലെ നോർത്തിന്ത്യാ മിഷൻ സ്റ്റാളിൽ ബോക്സുകൾ നല്കി രസീത് കൈപ്പറ്റുവാൻ ക്രമീകരണം ചെയ്തിട്ടുണ്ട്.
3.ഉപയോഗിക്കാതിരിക്കുന്ന മിഷൻ ബോക്സുകൾ:
ഏതെങ്കിലും സഭകളിൽ മിഷൻ ബോക്സുകൾ ഉപയോഗിക്കാതിരിക്കുന്നുണ്ടെങ്കിൽ ദയവായി ആ ബോക്സുകൾ തിരികെ മിഷൻ കൗണ്ടറിൽ ഏല്പിക്കണമേ
അത് പുതിയതായി ആവശ്യപ്പെടുന്നവർക്ക് നല്കുവാൻ വേണ്ടിയാണ്.
കൗണ്ടറിൽ എത്തിക്കുവാൻ കഴിയാതെ വന്നാൽ ഉപയോഗിക്കാതിരിക്കുന്ന ബോക്സുകൾ സഭകളിൽ ശേഖരിച്ച് വച്ചിട്ട് മിഷൻ കൗണ്ടറിൽ അറിയിച്ചാൽ
പിന്നീട് സഭയിലെത്തി ബോക്സുകൾ കൈപ്പറ്റുന്നതാണ്.
4: കേരളത്തിൽ ഹിന്ദി പ്രവർത്തനം:
കേരളത്തിൽ പാർക്കുന്ന ഹിന്ദിക്കാർക്കിടയിൽ സ്വമേധയാ പ്രവർത്തിക്കുവാൻ (ട്രാക്റ്റ് കൊടുക്കുവാൻ, സുവിശേഷം പറയുവാൻ, പ്രാർത്ഥിക്കുവാൻ) നിയോഗമുള്ളവർ മിഷൻ കൗണ്ടറിൽ പേര് നല്കിയാൽ, തുടർ പ്രവർത്തനങ്ങൾക്ക് അത് ഉപകരിക്കും
5. മിഷണറിമാരുടെ
ആവശ്യങ്ങൾക്കൊരു പിന്തുണ:
ഉത്തരേന്ത്യൻ മിഷൻ പ്രവർത്തനങ്ങൾക്ക് സംഭാവന നല്കുവാൻ ആഗ്രഹിക്കുന്നവർ / മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർ
നോർത്തിന്ത്യാ മിനിസ്ട്രി കൗണ്ടർ സന്ദർശിക്കേണമേ.
പ്രത്യേക കുറിപ്പ് : എ.ജി.നോർത്തിന്ത്യാ മിനിസ്ട്രി - മിഷൻ ബോക്സ് സംബന്ധിച്ച ഇതിനൊപ്പമുള്ള പോസ്റ്റർ എല്ലാ ദൈവദാസൻമാരും അവരുടെ സഭയുടെ വാട്സാപ്പ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണമേ.
ഈ വിവരങ്ങൾ ജനുവരി 25 ഞായറാഴ്ച സഭയിൽ അറിയിക്കണമെന്നും മിഷൻ കമ്മിറ്റി അഭ്യർത്ഥിക്കുന്നു.