നിത്യതയിൽ


നിത്യതയിൽ

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ സെക്രട്ടറിയും, ആറാട്ടുപുഴ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ബി. ജയപ്രകാശിന്റെ മാതാവ് കൊല്ലം, പുത്തൂർ തടത്തിൽവീട്ടിൽ വിജയലക്ഷ്മി (80) ഇന്നു വൈകിട്ട് (മാർച്ച് 19 വ്യാഴം) താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കെ. ബേബി (ബാബു)വാണ് ഭർത്താവ്.

കൊട്ടാരക്കര സെക്ഷനിലെ പുത്തൂർ ഏ.ജി സഭാംഗങ്ങളായ ഇവർ, മാതാവിന്റെ ശാരീരിക പ്രയാസങ്ങളെ തുടർന്ന് മകൻ പാസ്റ്റർ ജയപ്രകാശിനോടൊപ്പം ആറാട്ടുപുഴ പാഴ്സനേജിൽ പാർത്തു വരികയായിരുന്നു.

മൃതസംസ്കാര ശുശ്രൂഷ നാളെ (മാർച്ച് 20 വെള്ളി) ഉച്ചയ്ക്ക് 12 മണിയോടെ ആറാട്ടുപുഴ സഭയിൽ ആരംഭിക്കുന്നതും, ഭൗതിക ശരീരം വൈകിട്ട് 4 മണിയോടെ സഭയുടെ പന്തപ്ലാവിലുള്ള സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

മരുമകൾ: സിജി ജയപ്രകാശ്.

ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കായി ദയവായി പ്രാർത്ഥിച്ചാലും

Related Posts