Logo

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർമെന്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര സന്ദേശ യാത്രയും സംഗീത വിരുന്നും


അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർമെന്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര സന്ദേശ യാത്രയും സംഗീത വിരുന്നും

 

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർമെന്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര സന്ദേശ യാത്രയും സംഗീത വിരുന്നും 2024 ഡിസംബർ 25 തീയതി രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ കൊട്ടാരക്കര, കുന്നിക്കോട്, പത്തനാപുരം, അലിമുക്ക്, പുനലൂർ പോസ്റ്റോഫീസ് ജംഗ്, കെ എസ്‌ ആർ റ്റി സി ബസ് സ്റ്റാന്റ് ജംഗ് എന്നീ സ്ഥലങ്ങളിൽ നടത്തപ്പെടുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്ടമെന്റ് ഡയറക്ടർ  പാസ്റ്റർ.ജെ ജോൺസൺ മീറ്റിംഗുകൾക്ക് അധ്യക്ഷത വഹിക്കും. പാസ്റ്റർ. ബിനു വി എസ് (കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ. വൈ തോമസ് (പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ. പ്രിൻസ് മാത്യു (പുനലൂർ വെസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ) തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ദൈവവചനത്തിൽ നിന്ന് സംസാരിക്കും. വൈകിട്ട് പുനലൂർ കെ എസ്‌ ആർ റ്റി സി ബസ് സ്റ്റാന്റ് ജംഗ്ഷനിൽ നടക്കുന്ന സമാപന യോഗത്തിൽ സഭാ സൂപ്രണ്ട് റവ. ടിജെ സാമുവേൽ മുഖ്യ സന്ദേശം നൽകും. ഈ മീറ്റിംഗുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9447393390

Related Posts