Logo

AGMDC മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെല്ലോഷിപ്പിന്റെ നടപ്പ് വർഷത്തേക്കുള്ള വിവിധ സഹായപദ്ധതികൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.


AGMDC മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെല്ലോഷിപ്പിന്റെ നടപ്പ് വർഷത്തേക്കുള്ള വിവിധ സഹായപദ്ധതികൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

 

AGMDC മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെല്ലോഷിപ്പിന്റെ നടപ്പ് വർഷത്തേക്കുള്ള വിവിധ സഹായപദ്ധതികൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിൽ ഇപ്പോൾ ശുശ്രൂഷിക്കുന്നതോ, ശുശ്രൂഷ തികയ്ക്കുകയോ ചെയ്ത ദൈവദാസന്മാരുടെ മക്കൾക്ക്‌ വേണ്ടി മാത്രമാണ് ഈ പദ്ധതികൾ. ഇന്ത്യക്കകത്തുള്ള സ്കൂൾതല/ ഉപരിപഠന വിദ്യാഭ്യാസം, വിവാഹം, AGMDC യുടെ കീഴിലുള്ള ബൈബിൾ കോളേജ് പഠനം എന്നിവയ്ക്കായുള്ള സഹായങ്ങളും ഭിന്നശേഷിയുള്ളവർക്ക് (ഓട്ടീസം മുതലായ) ഉള്ള സഹായങ്ങളും ആണ് വിവിധ പദ്ധതികൾ. ആയതിലേക്കുള്ള അപേക്ഷാ ഫോമും വിശദാംശങ്ങളും താഴെ കൊടുത്തിരിക്കുന്നു. അതിന്റെ പ്രിന്റ് എടുത്ത് പൂരിപ്പിച്ച് അയക്കാവുന്നതാണ്.  ഫോം AGMDC വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതും അല്ലെങ്കിൽ MCF ചെയർമാൻ പാസ്റ്റർ സാംകുട്ടി ജോൺ (7907338935), സെക്രട്ടറി ഹെഫ്സൺ ജോൺ (9740194671) എന്നിവരിൽ നിന്നും ലഭ്യമാക്കാവുന്നതുമാണ്.
പൂരിപ്പിച്ച അപേക്ഷാഫോമുകൾ മാർച്ച്‌ 20ന് മുമ്പ് പുനലൂർ ഡിസ്ട്രിക്ട് ഓഫീസിൽ എത്തിക്കുകയും, ആ വിവരം MCF ചെയർമാനെയോ സെക്രട്ടറിയെയോ മേല്പറഞ്ഞ വാട്സാപ്പ് നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

MCF ന് വേണ്ടി, ഹെഫ്സൺ ജോൺ, സെക്രട്ടറി.

Related Posts