Logo

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 31 അഞ്ചാം ദിനം


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 31
അഞ്ചാം ദിനം

അതുല്യമാണ് ദൈവസ്നേഹം വിശ്വാസികൾ അത് സമൂഹത്തിൽ പ്രകടമാക്കണം: ഡോ.ഐസക് വി മാത്യു.

പറന്തൽ:

ദൈവത്തിൻ്റെ സ്നേഹം അതുല്യമാണെന്നും അത് സമൂഹത്തിൽ പങ്കുവയ്ക്കുവാൻ വിശ്വാസികൾ ശ്രദ്ധാലുക്കളായിരിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യു പ്രസ്താവിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം പൊതുയോഗത്തിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
പാപികളും ദോഷികളുമായിരുന്ന മനുഷ്യരെ തേടി വന്നു നെഞ്ചോട് ചേർത്തണയ്ക്കുന്ന ദൈവസ്നേഹത്തിന് അതിരുകളുമില്ല. മനുഷ്യരുടെ മികവുകൊണ്ടല്ല ദൈവം സ്നേഹിക്കുന്നത് ദൈവത്തിൻ്റെ  കരുണ കൊണ്ടാണ് സ്വാർത്ഥതയും ദുഷ്ടതയും പേറി നടക്കുന്നവരിലേക്കും സ്നേഹമായി ദൈവം വന്നണയുന്നത് എന്നും അദ്ദേഹം പറഞ്ഞു. കാൽവറി ക്രൂശിനെ ത്യാഗത്തോളം ആഴവും പരപ്പുമുള്ള ആ സ്നേഹം അനുഭവിച്ചവർ ജീവിതത്തിലൂടെ അത് പ്രകടമാക്കണമെന്നും ക്രൂശിൻ്റെ രൂപമുള്ള ദൈവസ്നേഹത്തിൻ്റെ പകർച്ച നടത്തുവാൻ കഴിയാത്ത വിശ്വാസികൾ സ്വയം പരിശോധിച്ച് മാറ്റങ്ങൾ വരുത്തണമെന്നും ഡോ.ഐസക് വി മാത്യു തുടർന്നു.
പാസ്റ്റർ ഷിബു തോമസ് ഒക്ക്ലഹോമ എന്നിവർ  സന്ദേശം നല്കി. സഭാ സംസ്ഥാന ട്രഷറാർ  പാസ്റ്റർ പി.കെ.ജോസ് അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ അനിത ഫ്രാൻസിസ്,  ബ്രദർ എബനേസർ, കോഴഞ്ചേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.ഡി.ജോൺസൻ എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു.
ബൈബിൾ സൊസൈറ്റി കേരളാ സെക്രട്ടറി റവ.ജേക്കബ് ആൻ്റണി, ദുബായ് ബഥേൽ എ.ജി.സഭാ ശുശ്രുഷകൻ പാസ്റ്റർ കെ.രാജൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. കുമിളി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോബി ജോസഫ്  പ്രാരംഭ പ്രാർത്ഥനയും ഡിസ്ട്രിക്ട് മുൻ സെക്രട്ടറി  പാസ്റ്റർ ടി.മത്തായിക്കുട്ടി  സമർപ്പണ പ്രാർത്ഥനയും പാസ്റ്റർ ഒ.ജി സാമുവേൽ സമാപന പ്രാർത്ഥന നടത്തി.പാസ്റ്റർ സാം റോബിൻസണിൻ്റെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.

രാവിലെ 9 ന് നടന്ന ഇവാഞ്ചലിസം, കേരള മിഷൻ, ചാരിറ്റി, പ്രയർ ഡിപ്പാർട്ട്മെൻറ് സമ്മേളനത്തിന് പാസ്റ്റർമാരായ ജെ.ജോൺസൻ, ജി. ഗുണശീലൻ, പി.ബേബി, ജോമോൻ കുരുവിള എന്നിവർ നേതൃത്വം നല്കി. കുണ്ടറ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷോജി കോശി അദ്ധ്യക്ഷനായിരുന്നു. 
11 ന് നടന്ന മിനിസ്ട്രി സമ്മേളനത്തിൽ പാസ്റ്റർ ജോർജ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ടി.ജെ. സാമുവേൽ,പാസ്റ്റർ ഷിബു തോമസ് ഒക്ക്ലഹോമ, പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ സന്ദേശം നല്കി.

ഉച്ചയ്ക്ക് രണ്ടിന് ഇവാഞ്ചലിസം ടീം, ഏജ്ഡ് മിനിസ്റ്റേഴ്സ് വെൽഫയർ ബോർഡ്, മിനിസ്റ്റേഴ്സ് അഡ്വാൻസ്ഡ് ട്രെയിനിംഗ്, കൗൺസലിംഗ്, എ.ജി.പബ്ലിക് സ്കൂൾ എന്നിവയുടെ പ്രത്യേക യോഗങ്ങൾക്ക് പാസ്റ്റർമാരായ ടി.ടി.ജേക്കബ്, അലക്സാണ്ടർ പി.ഉമ്മൻ, ടി.എ.വർഗീസ്, ഡോ.സന്തോഷ് ജോൺ, മേരിക്കുട്ടി ജോസ് എന്നിവർ നേതൃത്വം നല്കി. മൂവാറ്റുപുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജെ.ജോസഫ് അദ്ധ്യക്ഷനായിരുന്നു.

Related Posts