നാം ഇനി ഒട്ടും വൈകരുത്
കരിസ്മ എന്ന മകൾ ഇനി ജീവിക്കണമെങ്കിൽ ദൈവത്തോടൊപ്പം നമ്മളും കനിയണം
കരിസ്മയ്ക്ക് സിവിൽ സർവീസ് എഴുതാൻ കഴിയുമോ? അവൾ ഒരു സിവിൽ സെർവൻറാകുമോ? അതിനു കഴിയണമെങ്കിൽ ആ മകൾ ജീവിച്ചിരിക്കേണ്ടതാവശ്യമാണ്.
ഈ വർഷം സിവിൽ സർവീസ് പരീക്ഷയെഴുതുവാനുള്ള കഠിന പരിശ്രമത്തിലായിരുന്നു കരിസ്മ പ്രകാശ്. എന്നാൽ ആ മകൾ ഇപ്പോൾ മരണത്തിനും ജീവിതത്തിനും നടുവിലാണ്. പ്രകാശ് തിരുവാർപ്പ് എന്ന സുവിശേഷകൻ്റെ മകളാണ് 24 വയസ് മാത്രമുള്ള കരിസ്മ. ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന വ്യക്തിയാണ് പാസ്റ്റർ പ്രകാശ്. പയനിയർ വർക്കുകൾ ചെയ്യുന്ന അദ്ദേഹം ഇപ്പോൾ ആലപ്പുഴ കഞ്ഞിക്കുഴി എന്ന സ്ഥലത്ത് ചർച്ച് പ്ലാൻ്റിംഗിൽ ഏർപ്പെട്ടിരിക്കുന്നു.
ഒരുപാട് പരിമിതികൾക്കിടയിലും ദൈവത്തിൽ പൂർണമായും വിശ്വസിച്ചു ജീവിക്കുന്ന കുടുംബമാണ് പാസ്റ്റർ പ്രകാശിൻ്റേത്. ദൈവരാജ്യത്തിനു വേണ്ടി പരമാവധി ചെയ്യുക എന്ന നിലയിൽ വ്യക്തിഗത സുവിശേഷീകരണം, പരസ്യ യോഗം തുടങ്ങിയവ ക്രമമായി ചെയ്യുന്നതിനൊപ്പം സഭാ കൂടിവരവും നടത്തുന്നു.കൊവിഡ് കാലത്തിനു ശേഷം പാസ്റ്റർ പ്രകാശും കുടുംബവും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഗാനങ്ങളും സന്ദേശങ്ങളുമായി അനുഗ്രഹിക്കപ്പെട്ട ശുശ്രുഷയും ആ കുടുംബം നിർവഹിച്ചു വരുന്നത്.
കരിസ്മ എന്ന മകൾ പപ്പായ്ക്കൊപ്പം ശുശ്രുഷകളിൽ എപ്പോഴും പങ്കാളിയാകുന്നു. ബി.എഡിന് പഠിക്കുമ്പോഴും കരിസ്മ സുവിശേഷത്തിനു നല്കുന്ന മുൻഗണന എടുത്ത് പറയേണ്ടതാണ്. പാസ്റ്റർ പ്രകാശിനു മൂന്ന് മക്കളാണ്. മൂത്ത മകളായ കരിസ്മ അനുഗ്രഹീത ഗായികയാണ്. പാസ്റ്റർ പ്രകാശും കരിസ്മയും ചേർന്നാണ് ഫേസ്ബുക്ക്/യൂ ട്യൂബിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്.
Prakash Thiruvarppu എന്ന എഫ്.ബി.പേജിലും HEAVENLY Unlimited Musics എന്ന യൂ ട്യൂബ് പേജിലോ പാസ്റ്റർ പ്രകാശിൻ്റെയും കരിസ്മയുടെയും പ്രോഗ്രാമുകൾ കാണുകയും കേൾക്കുകയും ചെയ്യാം.
സൗമത്യ സ്ഫുരിക്കുന്ന മുഖത്തോടെ ഹൃദ്യമായ പാട്ടുകൾ കരിസ്മ ആലപിക്കുന്നത് കേൾക്കുന്ന മനസുകൾക്ക് ലഭിക്കുന്ന ആശ്വാസം അതുല്യമാണ്.
ബി.എഡ് നു പഠിക്കുന്ന കരിസ്മയ്ക്ക് ചില വർഷങ്ങളായി ശാരീരിക ക്ലേശങ്ങൾ ഉണ്ടായിരുന്നെങ്കിലും,അടുത്തിടെ വല്ലാത്ത തളർച്ചയും ക്ഷീണവും തോന്നിയത് പഠനത്തിൻ്റെ തിരക്കും കഠിനമായ ശ്രമങ്ങളും മൂലമാണെന്നാണ് ആദ്യം കരുതിയത്.
എന്നാൽ തീരെ വയ്യാതായപ്പോൾ ആലപ്പുഴ- വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു വിവിധ പരിശോധനകൾ നടത്തി.
ആദ്യമൊന്നും കാര്യമായ പ്രശ്നമൊന്നും കണ്ടെത്തിയില്ല. എന്നാൽ പിന്നീട് കിഡ്നി സംബന്ധിച്ചു
സാരമായ പ്രശ്നം ഉണ്ടെന്നു
കണ്ടെത്തി ഡയാലിസിസ് ആരംഭിച്ചു.
കിഡ്നിയും പാൻക്രിയാവും അടിയന്തിരമായി ട്രാൻസ്പ്ലാൻ്റ് ചെയ്യണമെന്നാണ്
ഡോക്ടർമാർ
പറഞ്ഞത്. എറണാകുളം അമൃത ആശുപത്രിയിൽ അതിനായി ക്രമീകരണം ചെയ്തു കാത്തിരിക്കുന്നു.
ഇനിയുള്ള ഓരോ ദിവസവും വിലപ്പെട്ടതാണ്. എത്രയും പെട്ടെന്ന് ട്രാൻപ്ലാൻ്റേഷൻ നടക്കണം. ഏകദേശം 24 ലക്ഷം രൂപ ആശുപത്രി ചിലവുകൾക്കു തന്നെ വേണം, അതു കൂടാതെയും ധാരാളം ചിലവുണ്ടാകും. ഇനി 8 ലക്ഷം രൂപ അടിയന്തിര ആവശ്യമാണ്.
നമ്മുടെ ഒരു മകൾ ആയി സ്വീകരിച്ച് കരിസ്മയ്ക്കായി പ്രാർത്ഥിക്കാനും പ്രവർത്തിക്കുവാനും അപേക്ഷിക്കുന്നു.
കരിസ്മയ്ക്കൊപ്പം നമ്മൾ എല്ലാവരും ഉണ്ടാവണം. കഴിയുന്ന സാമ്പത്തിക പിന്തുണ നല്കണം. നമ്മുടെ സഭകളിലും കുടുംബങ്ങളിലും സ്നേഹിതരിലും ഈ വിഷയം ഇന്നു തന്നെ പങ്കു വയ്ക്കണം. ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ തന്നെ ചെയ്യണം.
കരിസ്മ നമ്മുടെ മകളാണ്, അവൾ ബി എഡ് പൂർത്തിയാക്കി സിവിൽ സർവീസ് എഴുതി മികച്ചൊരു സിവിൽ സെർവൻ്റും യേശുവിൻ്റെ ശുശ്രുഷക്കാരിയുമാകണം. അതിന് നമ്മൾ ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കണം. അവൾ ഇപ്പോൾ മരണത്തിനും ജീവനും നടുവിലാണ്. അവൾ ജീവിച്ചിരുന്ന് ദൈവത്തിൻ്റെ മഹത്വത്തെ പ്രസ്താവിക്കുമെന്ന് നാം ഉറപ്പാക്കണം.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ പ്രകാശ്
ഫോൺ:
86062 79242
ഇതേ നമ്പരിൽ Google Pay സൌകര്യവുമുണ്ട്.
ബാങ്ക് അക്കൗണ്ട് നമ്പർ
Prakash N S
A/C No: 002705300003682
IFSC: DLXB0000027
SL Puram
Kanjikuzhy
Alappuzha
CSB Bank account
Name : PRAKASH N S
Account Number : 033203365525190701
IFSC : CSBK0000332
Branch : CSB Chengaroor
എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്
