എജി അക്കാദമി ഓഫ് എഡ്യൂക്കേഷൻ ഗ്രേഡുയേഷൻ സർവീസ് 2025
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്ടിന്റെ എജി അക്കാദമി ഓഫ് എഡ്യൂക്കേഷൻ ഗ്രേഡുയേഷൻ സർവീസ് 2025 ബഥേൽ എജി ദോഹയിൽ വച്ച് നടത്തപ്പെട്ടു. എജി ഇൻസ്റ്റിട്യൂട്ട് ഓഫ് കൗൺസിലിംഗ്ന്റെ നേതൃത്വത്തിൽ ആണ് എജി അക്കാദമി ഓഫ് എഡ്യൂക്കേഷൻ നടത്തപ്പെടുന്നത്. എജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വളരെ ദീർഘവീക്ഷണത്തോടെ ആരംഭിച്ചതാണ് ഈ വിദൂര വേദപഠന കോഴ്സ്. റവ.ഡോ.സന്തോഷ് ജോൺ, പാസ്റ്റർ.റോയ് വർഗീസ്, പാസ്റ്റർ. സജി പി, പാസ്റ്റർ. കുര്യൻ സാമുവേൽ, പാസ്റ്റർ. ജേക്കബ് ജോൺ എന്നിവർ ഗ്രേഡുയേഷൻ സർവീസിൽ സന്നിഹിതരായിരുന്നു.
