Logo

ഏ.ജി മലയാളം ഡിസ്ട്രിക്ട് ലഹരി വിരുദ്ധ യാത്ര


ഏ.ജി മലയാളം ഡിസ്ട്രിക്ട് ലഹരി വിരുദ്ധ യാത്ര

കോട്ടയം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഡിപ്പാർട്ട്മെന്റ് ആഭിമുഖ്യത്തിൽ മദ്യം മയക്കുമരുന്ന് ആത്മഹത്യ തുടങ്ങിയവയ്ക്കെതിരെയുള്ള ലഹരി വിമോചന കേരള യാത്ര 2025 നവംബർ മൂന്നിന് മലബാർ സൂപ്രണ്ട് റവ.V. T. എബ്രഹാം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്നു. ഇവാഞ്ചലിസം ഡയറക്ടർ റവ. ജെ ജോൺസൺ അധ്യക്ഷത വഹിക്കുന്നു. കേരളത്തിന്റെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ഈ യാത്ര 21ന് പാറശ്ശാല യഹോവ നിസ്സി ചർച്ചിൽ സമാപിക്കുന്നതാണ്. AG സതേൺ സൂപ്രണ്ട് സൂപ്രണ്ട് റവ. N. പീറ്റർ സമാപന സന്ദേശം നൽകുന്നു. യാത്രയിൽ റവ. ടി.ജെ സാമുവൽ, റവ. കെ ജെ മാത്യു റവ ഐസക്ക് V മാത്യു, റവ തോമസ് ഫിലിപ്പ്, റവ ബാബു വർഗീസ് തുടങ്ങിയവർ ശുശ്രൂഷിക്കുന്നതാണ്. ഇരുപതോളം വരുന്ന കമ്മിറ്റി അംഗങ്ങൾ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു എന്ന് സെക്രട്ടറി പാസ്റ്റർ ജോൺസൺ മാമൻ, ട്രഷറർ പാസ്റ്റർ അജികുമാർ സ്റ്റീഫൻ എന്നിവർ അറിയിച്ചു.

Related Posts