അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റ് അറിയിപ്പ്:
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റ് 2025 നംവബർ 1ന് കുറത്തിക്കാട് കർമ്മേൽ ഏ.ജി ചർച്ചിൽ വച്ച് ഏകദിന സെമിനാർ നടത്തുന്ന വിവരം മുന്നമെ അറിയിച്ചിരുന്നുവല്ലൊ. പ്രസ്തുത സെമിനാറിൽ സംബന്ധിക്കുവാൻ ഓരോ പ്രാദേശിക സഭയിൽ നിന്നും രണ്ടോ മൂന്നോ പേർ സംബന്ധിക്കുന്ന നിലയിൽ ദൈവജനത്തെ ഉത്‌സാഹിപ്പിച്ചാലും.
20 വയസ്സിനു മുകളിൽ, ശുശ്രൂഷമനസ്സുള്ള ആർക്കും സംബന്ധിക്കാം..
ചുവടെയുള്ള ലെറ്ററും ഗൂഗിൾ ഫോം ലിങ്കും ഇപ്പോൾതന്നെ പ്രാദേശിക ചർച്ച്ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും , നാളത്തെ സഭായോഗത്തിൽ അറിയിക്കുകയും ചെയ്താലും.
Social Welfare Department നടപ്പിലാക്കാനുദ്ദേശിക്കുന്ന കമ്പാഷൻ കെയർ, കമ്പാഷൻ കണക്ട് എന്നിവയെ കുറിച്ച് കൂടുതൽ അറിയുൻ ഒരു ഏകദിന സെമിനാർ 2025 നവംബർ 1,ശനിയാഴ്ച 9:30 AM മുതൽ കുറത്തിക്കാട് കർമ്മേൽ ഏ.ജി ചർച്ചിൽ വച്ചു നടക്കുന്നു. ആകയാൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ താഴെയുള്ള ഗൂഗിൾഫോം വേഗത്തിൽ പൂരിപ്പിക്കുവാൻ ഉത്‌സാഹിച്ചാലും . 20 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം.
https://forms.gle/USzVVnuYcG9yddgB8
