Logo

Br P ജോൺ പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു


Br P ജോൺ പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല സെക്ഷനിൽ എടത്വ A.G. സഭയിൽ ശുശ്രൂഷിക്കുന്ന ദൈവദാസൻ ജോൺലെറ്റ് ജോസഫിൻ്റെ പിതാവ് ബഹുമാന്യ P ജോൺ പീറ്റർ ജൂലൈ 12 ബുധനാഴ്ച പ്രഭാതത്തിൽ താൻ പ്രിയം വച്ചിരുന്ന കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ചമ്പക്കര സ്വദേശി ആയിരുന്ന അദ്ദേഹം കറുകച്ചാൽ A. G. ടൗൺ ചർച്ചിൽ അംഗമായിരുന്നു. മക്കൾ: റോസ് ലെറ്റ്, നാൻസി, റീബ എന്നീ പെൺമക്കളും, പാസ്റ്റർ ജോൺ ലെറ്റ്, ജോയി ലെറ്റ് എന്നീ ആൺമക്കളും ആണ്.
ശവസംസ്കാര ശുശ്രൂഷ 15-ാം തിയതി ശനിയാഴ്ച 9 AM മുതൽ 12 PM വരെ കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ വച്ചും തുടർന്ന് ടൗൺ A.G. സഭയുടെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷയും നടക്കും. ദു:ഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തും ശുശ്രൂഷയുടെ അനുഗ്രഹത്തിനായും പ്രാർത്ഥിക്കുകയും, സംബന്ധിക്കുകയും ചെയ്യുവാൻ ഏവരെയും അറിയിക്കുന്നു.

Related Posts