അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കണ്‍സില്‍ ചാരിറ്റി ഡിപ്പാര്‍ട്ടുമെന്റ് സഹായ അപേക്ഷകൾ ക്ഷണിക്കുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കണ്‍സില്‍ ചാരിറ്റി ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അനുഗ്രഹമായി നടന്നുവരുന്നു.കഴിഞ്ഞ ചില മാസങ്ങള്‍ കൊണ്ട് വിവിധ നിലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തിനുവേണ്ടി ചെയ്യുവാന്‍ കര്‍ത്താവ് കൃപ ചെയ്തു. ഉപജീവനമാര്‍ഗ്ഗ സഹായപദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുവാന്‍ ക്രമീകരിച്ചിരിക്കുന്ന ആടുകള്‍ക്ക് വേണ്ടിയുള്ള സഹായ ത്തിനൊപ്പം മറ്റ് ചില സഹായങ്ങള്‍ കൂടെ നല്‍കുവാന്‍ ആഗ്രഹിക്കുന്നു.
1) ഉപജീവനമാര്‍ഗ്ഗ സഹായ പദ്ധതിയുടെ ഭാഗമായി ഏറ്റവും യോഗ്യരായ രണ്ടുപേര്‍ക്ക് തട്ടുകട ഇടുന്നതിനുള്ള ധനസഹായം. (ഈ മേഖലയില്‍ ഒരു വര്‍ഷമെങ്കിലും (പ്രവര്‍ത്തന പരിചയം ഉള്ളവര്‍ ആയിരിക്കേണം)
2) യോഗ്യരായ ഡയാലിസിസ്, കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം. (10 പേര്‍ക്ക്)
3) മെഡിക്കല്‍ ബെഡ് 1 (നമ്മുടെ ഇടയില്‍ ആവശ്യക്കാര്‍ ഇല്ല എങ്കില്‍ രണ്ട് വീല്‍ചെയറുകളും മെഡിക്കല്‍ ബെഡും പുനലൂര്‍ താലൂക്ക് ഹോസ്പിറ്റലിന് സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി എ. ജി. എം. ഡി. സി. ചാരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ പേരില്‍ സംഭാവനയായി നല്‍കുന്നതാണ്?)
4) വീല്‍ ചെയറുകള്‍ (ഏറ്റവും യോഗ്യരായ 4 പേര്‍ക്ക്)
വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷകള്‍ സഭാപാസ്റ്ററുടെയും സെക്ഷന്‍ പ്രസ്ബിറ്ററുടെയും ശുപാര്‍ശയോടു കൂടി മേഖല തിരിച്ച് താഴെപ്പറയുന്ന വാട്‌സാപ്പ് നമ്പറിലേക്ക് 2023 ജൂലൈ 24 -ന് മുന്‍പായി ലഭിച്ചിരിക്കേണ്ടതാണ്.
ദക്ഷിണമേഖല
9846175628
മദ്ധ്യമേഖല
9447654226
ഉത്തരമേഖല
7909190376
ചാരിറ്റി ഡിപ്പാര്‍ട്ട്മെന്റിനു വേണ്ടി
പാസ്റ്റര്‍ ബിജി ഫിലിപ്പ്
കണ്‍വീനര്‍
