Logo

അഡ്വാന്‍സ്ഡ്‌ മിനിസ്റ്റേഴസ്‌ ട്രയിനിംഗ്‌ പരിശീലന പദ്ധതി സംബന്ധിച്ച് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അറിയിപ്പ്‌


അഡ്വാന്‍സ്ഡ്‌ മിനിസ്റ്റേഴസ്‌ ട്രയിനിംഗ്‌ പരിശീലന പദ്ധതി സംബന്ധിച്ച് എക്സിക്യൂട്ടീവ്  കമ്മറ്റിയുടെ അറിയിപ്പ്‌

 

മലയാളം ഡിസ്ട്രിക്ടിലെ  പ്രവര്‍ത്തനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി അഡ്വാന്‍സ്ഡ്‌ മിനിസ്റ്റേഴസ്‌ ട്രയിനിംഗ്‌ എന്ന ഒരു പരിശീലന പദ്ധതി എക്സിക്യൂട്ടീവ്‌ കമ്മറ്റി നടപ്പിലാക്കാന്‍ തീരുമാനിച്ചത്‌ എല്ലാ ശുശ്രൂകന്മാരെയും അറിയിച്ചിരുന്നുവല്ലോ. നാം ശൂശ്രൂഷിക്കുന്ന സഭകളും സമൂഹവും നേരിടുന്ന സങ്കീര്‍ണ്ണതകള്‍ മനസിലാക്കി അതിനനുസരിച്ച് ശുശ്രൂഷകന്മാരെ ബോധവാന്‍മാരാക്കുവാനും സേവനങ്ങളില്‍ കുടുതല്‍ പ്രാപ്തരാക്കുവാനുമാണ്‌ അഞ്ചു ദിവസത്തെ ഈ  പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്‌. എല്ലാ ശുശ്രുഷകന്മാരും ഈ പരിശീലന ക്യാമ്പില്‍ നിര്‍ബന്ധമായും സംബന്ധിക്കണം. കുമളിക്ക്‌ സമീപം അണക്കരയില്‍ High Range Trinity Bible Secretary College എന്ന നമ്മുടെ സ്ഥാപനത്തില്‍ വച്ചാണ്‌ ഈ പരിശീലനം നടക്കുന്നത്.  നാല്‍പത്‌ പേര്‍ക്ക്‌ താമസിച്ച്‌ പഠിക്കുവാനുള്ള സൌകര്യം ഇവിടെ ഉണ്ട്. ഇതുവരെ സംബന്ധിച്ചിട്ടില്ലാത്ത എല്ലാ ശുശ്രൂഷകന്മാരും സ്ഥാപനത്തിന്റെ ല്‍  ഡയറക്ടര്‍ റവ. റ്റി.എ. വറുഗീസിനോട്‌ ആശയവിനിമയം ചെയ്ത്‌ (Mob - 9947077129, 9778420306) സൌകര്യപ്രദമായ സമയം തെരഞ്ഞെടത്ത്‌ സംബന്ധിക്കണം. ഓരോ ബാച്ചിലും പ്രവേശനം ലഭിച്ചവരുടെ ലിസ്റ്റ്‌ റവ. റ്റി.എ. വറുഗീസ്‌ മുന്‍കൂട്ടി പാസ്റ്റേഴസിന്റെ വാട്ടസാപ്പ്‌ ഗ്രൂപ്പില്‍ പരസ്യം ചെയ്യും. അസൌകര്യം ഉള്ളവര്‍ വിവരം അറിയിച്ച്‌ സൌകര്യപ്രദമായ സമയം കണ്ടെത്തി സംബന്ധിക്കണം. ശുശ്രൂഷയില്‍ മികവ്‌ വരുത്തുവാനുള്ള ഈ ഉദ്യമത്തില്‍ എല്ലാ ശുശ്രൂഷകന്മാരും പങ്കാളികളാകുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. 

Related Posts