എ. ജി. ദക്ഷിണ മേഖല കൺവെൻഷന് അനുഗ്രഹീത സമാപനം
കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലകൺവെൻഷൻ 2023 ഒക്ടോബർ 5 വ്യാഴം മുതൽ 8 ഞായർ വരെ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട്, കാട്ടാക്കട വച്ചു നടന്നു.
പാസ്റ്റർ റ്റി. ജെ. ശാമുവേൽ, പാസ്റ്റർ പി. കെ. ജോസ്, പാസ്റ്റർ രവി മണി ബാംഗ്ലൂർ, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി, ഡോ. നന്നു കെ, പാസ്റ്റർ സാബു കുമാർ, പാസ്റ്റർ ജിനു മാത്യു യു. കെ. എന്നിവർ രാത്രി യോഗങ്ങളിലും പവർ കോൺഫറൻസിൽ പാസ്റ്റർ രവി മണി ബാംഗ്ലൂർ, പാസ്റ്റർ സ്റ്റീഫൻ ഝാർഖണ്ഡ് എന്നിവരും ശുശ്രൂഷിച്ചു.
ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ യേശുദാസ് കൺവെൻഷൻ ഉദ്ഘാടന സന്ദേശം നൽകി.
പാസ്റ്റർ ബിജു ദാനം, പാസ്റ്റർ പി. ഡി. ഡേവിഡ്, പാസ്റ്റർ സ്റ്റുവർട്ട് റ്റി. എസ്, പാസ്റ്റർ കെ. വൈ. വിൽഫ്രഡ് രാജ്, പാസ്റ്റർ യാഹ്ദത്ത മണി, പാസ്റ്റർ ജോൺലി എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു.
അൻപത് അംഗങ്ങളുള്ള എ. ജി. ദക്ഷിണ മേഖല ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.
സഭയുടെ പുത്രിക ഘടകങ്ങളുടെ വാർഷികവും നടന്നു. WMC സമ്മേളത്തിൽ സിസ്റ്റർ മറിയാമ്മ സാമുവേലും CA വാർഷികത്തിൽ പാസ്റ്റർ ജോസ് റ്റി. ജോർജ്ജും സണ്ടേസ്കൂൾ വാർഷികത്തിൽ പാസ്റ്റർ റ്റി. ജെ. ശാമുവേലും ഉദ്ഘാടനം ചെയ്തു. ശബ്ദം ദ്വൈമാസികയുടെ പ്രത്യേക സമ്മേളനത്തിൽ കവി ആർ. കെ. അനിൽകുമാർ ക്ലാസ് നയിച്ചു.
സഭാ ശുശ്രൂഷയിൽ 40 വർഷം പൂർത്തിയാക്കിയ 25 പാസ്റ്റർമാരെ കൺവെൻഷൻ യോഗത്തിൽ ആദരിച്ചു.
ഞായറാഴ്ച രാവിലെ 9 നടന്ന പൊതുസഭാ യോഗത്തിന് പാസ്റ്റർ പി. കെ. യേശുദാസ് നേതൃത്വം വഹിച്ചു. പാസ്റ്റർ ഷിബു എസ്. ദാസ് സങ്കീർത്തനം പ്രബോധിപ്പിച്ചു. പാസ്റ്റർ ജി. ബനറ്റ് കർത്തൃമേശ സന്ദേശവും പാസ്റ്റർ റ്റി. ജെ. ശാമുവേൽ മുഖ്യ സന്ദേശവും നൽകി.
പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് കൃതജ്ഞത അറിയിച്ചു.
