അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ 2025 പന്തലിന്റെ പണി പ്രാർത്ഥിച്ചു ആരംഭിച്ചു.
പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ അടൂർ പറന്തൽ നടക്കുന്ന ജനറൽ കൺവൻഷൻ പന്തലിന്റെ പണി മലയാളം ഡിസ്ട്രിക്ട് അസി.സൂപ്രണ്ട് റവ ഡോ. ഐസക്ക് വി മാത്യു ജനറൽ സെക്രട്ടറി റവ. തോമസ് ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിൽ ബെഥേൽ ബൈബിൾ കോളേജ് പ്രസിഡന്റ് റവ.ഡോ. ഐസക്ക് ചെറിയാൻ പ്രാർത്ഥിച്ചു ആരംഭിച്ചു.
അടൂർ സെക്ഷൻ പ്രെസ്‌ബിറ്റർ പാസ്റ്റർ. ജോസ് ടി. ജോർജ്ജ് ശുശ്രൂഷകൾ പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിംഗിൽ ഡോ.ഐസക്ക് വി മാത്യു അധ്യ്ക്ഷത വഹിച്ചു. പാസ്റ്റർ. ജെ ജോൺസന്റെ നേതൃത്വത്തിൽ ഉള്ള ഇവാഞ്ചലിസം ഡിപ്പാർട്ടമെന്റ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പന്തളം സെക്ഷൻ പ്രെസ്‌ബിറ്റർ പാസ്റ്റർ. ടിവി തങ്കച്ചൻ എല്ലാവർക്കും സ്വാഗതം അറിയിച്ചു. മേഖല ഡയറക്ടേഴ്സ് റവ. ജെ സജി, റവ. എം ടി സൈമൺ, മുൻ എക്സിക്യൂട്ടീവ് അംഗം റവ. പി ബേബി, ദൂതൻ മാസികയുടെ ചീഫ് എഡിറ്റർ പാസ്റ്റർ. അനീഷ് കെ ഉമ്മൻ, കൂടാതെ വിവിധ സെക്ഷനുകളിലെ പ്രെസ്സ്ബിറ്റേഴ്‌സ്, കൺവൻഷന്റെ വിവിധ കമ്മറ്റി അംഗങ്ങളും സഭാ ശുശ്രൂഷകരും വിശ്വാസികളും പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ സന്നിഹിതരായിരുന്നു. എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറിയും കൺവൻഷൻ ജനറൽ കൺവീനറുമായ റവ. തോമസ് ഫിലിപ്പ് ഏവർക്കും നന്ദി അറിയിച്ചു. പാസ്റ്റർ. അലക്സാണ്ടർ പി ഉമ്മൻ പ്രാർത്ഥിച്ചു ഡോ ഐസക്ക് വി മാത്യുവിന്റെ ആശീർവാദത്തോടെ ശുശ്രൂഷകൾ അവസാനിപ്പിച്ചു.
