അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ്സ് അമ്പാസിഡേഴ്സ് ക്യാമ്പ് 2025
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ്സ് അമ്പാസിഡേഴ്സ് ക്യാമ്പ് 2025 സെപ്തംബർ 2 ചൊവ്വ മുതൽ 5 വെള്ളി വരെ ഇടുക്കി ജില്ലയിൽ കുട്ടിക്കാനം മാർ ബസ്സേലിയസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിഗിൽ വച്ച് നടക്കുന്ന. അപ്പൊ 1:8, യെശയ്യാവ് 43:10 എന്നീ വചനങ്ങളെ ആസ്പദമാക്കി നിങ്ങൾ എന്റെ സാക്ഷികൾ (You are my witness ) എന്നതാണ് ക്യാമ്പിന്റെ തീം. അനുഗ്രഹീതരായ ദൈവദാസന്മാർ യുവജനങ്ങൾക്ക് പ്രയോജനകരമാകുന്ന ആത്മീകവും വിജ്ഞാനപ്രദവുമായ ക്‌ളാസ്സുകൾക്കും കാത്തിരിപ്പ് യോഗങ്ങൾക്കും ചർച്ചകൾക്കും നേതൃത്വം നൽകുന്നു. പൊതുവായ ക്‌ളാസുകളെക്കാൾ ഉപരി വയസ്സടിസ്ഥാനത്തിൽ ഉള്ള ഹൌസ് തിരിച്ചു നടത്തുന്ന ക്ലാസുകൾ ഈ ക്യാമ്പിന്റെ പ്രത്യേകതകളായിരിക്കും.
