Logo

റവ. ടി ജെ സാമുവലിന് ഡോക്ടറേറ്റ് ലഭിച്ചു


റവ. ടി ജെ സാമുവലിന് ഡോക്ടറേറ്റ് ലഭിച്ചു

എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ ടി ജെ സാമുവലിന്, അദ്ദേഹം സഭക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 26-3-2026 ന് ബാംഗ്ളൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് ഡോക്ടർ ഓഫ് ഡിവിനിറ്റി ഡിഗ്രി നൽകി ആദരിച്ചിരിക്കുന്ന വാർത്ത എല്ലാ ശുശ്രൂഷകന്മാരെയും സഭകളെയും അറിയിക്കുന്നതിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു അതിയായ സന്തോഷമുണ്ട്.

പതിനേഴാമത്തെ വയസ്സിൽ ബെഥേൽ ബൈബിൾ കോളേജിൽ ദൈവശാസ്ത്ര പഠനം തുടങ്ങി. തുടർന്ന് അഞ്ചു ദശകങ്ങളായി റവ ടി ജെ സാമുവൽ അസംബ്ലിസ് ഓഫ് ഗോഡിലെ ശുശ്രൂഷകനാണ്. പ്രാദേശിക സഭ പാസ്റ്ററായി ആരംഭിച്ച് മലയാളം ഡിസ്ട്രിക്ടിലെയും സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡിലെയും അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യയുടേയും ഉന്നത പദവികൾ അദ്ദേഹം അലങ്കരിച്ചു. 
പല പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവും ഈ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച "ക്രിസ്തീയ ദൈവശാസ്ത്രം: പെന്തക്കോസ്തു വീക്ഷണം" എന്ന ബൃഹത്തായ ഗ്രന്ഥത്തിൻറെ പ്രധാന ശില്പിയും പത്രാധിപരുമാണ് റവ. ടി ജെ സാമുവൽ.

ഒരു ജീവിതത്തിലെ കഠിനാധ്വാനത്തെ അംഗീകരിച്ചുകൊണ്ട് ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ്  റവ ടി ജെ സാമുവലിനു ഡോക്ടർ ഓഫ് ഡിവിനിറ്റി നൽകിയതിൽ മലയാളക്കരയിലെ എല്ലാ എ ജി ശുശ്രൂഷകന്മാരും വിശ്വാസികളും അഭിമാനം കൊള്ളുന്നു.

റവ. ഡോ. ടി ജെ സാമുവലിന് അഭിനന്ദനത്തിൻറെ പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു.

ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി,

റവ.തോമസ് ഫിലിപ്പ് 
സെക്രട്ടറി    .

Related Posts