Logo

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രെസ്ബിറ്ററി യോഗം.


മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രെസ്ബിറ്ററി യോഗം.  

 

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇന്ന് (14 ജൂലൈ 2023) നടന്ന പ്രേത്യേക പ്രെസ്‌ബെറ്ററി യോഗത്തിൽ വംശീയ കാലാപം മൂലം യാതന അനുഭവിക്കുന്ന മണിപ്പൂരിലെ ജനതയ്ക്ക് വേണ്ടി ഐകദാർഢ്യം പ്രഖ്യാപിച്ചു സഭാ സൂപ്രണ്ട് റവ.ടിജെ സാമുവേൽ പ്രസ്താവന ഇറക്കി. അസ്സി.സൂപ്രണ്ട് ഡോ.ഐസക്ക് വി മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പുതുതായി തിരഞെടുക്കപ്പെട്ട പ്രെസ്‌ബിറ്റർമാരെ സ്വാഗതം ചെയ്ത ശേഷം  യാതന അനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് വേണ്ടി പ്രേത്യേക പ്രാർത്ഥന നടത്തുകയും തുടർന്ന് സഭാ സൂപ്രണ്ട് മണിപ്പൂരിലെ ജനതയ്ക്ക് സമൂഹത്തിന്റെ പേരിലും പ്രസ്‌ബിറ്ററി അംഗങ്ങളുടെ പേരിലും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുവാനും പ്രാർത്ഥിക്കുവാനും ആഹ്വാനം ചെയ്തു. തുടർന്ന് മലയാളം ഡിസ്ട്രിക്റ്റ് പ്രസ്‌ബിറ്ററി എന്ന നിലയിൽ  പ്രസ്താവന നടത്തുകയും  ചെയ്തു. 2023 മെയ്യ് മാസം 3 മാം തീയതി ആരംഭിച്ച മണിപ്പൂർ കലാപം അവസാനിപ്പിക്കാത്തതിൽ മലയാളം ഡിസ്ട്രിക്ടിന്റെ ഉദകണ്ഠയും  ദുഃഖവും മലയാളം ഡിസ്ട്രിക്ടിന്റെ സഭാ നേതാക്കന്മാരുടെ സംഘമായ പ്രെസ്‌ബെറ്ററി രേഖപെടുത്തുന്നതായും വംശീയ കലാപം എന്ന പേരിൽ ക്രൈസ്തവർക്കെതിരെയും ക്രിസ്തീയ സഭയ്‌ക്കെതിരെ ഉള്ള ഒരു സംഘടിത ആക്രമണമായിട്ടാണ് ലോകം ഇതിനെ കാണുന്നത് എന്നും ആയതിനാൽ നീതി ഉറപ്പാക്കാനും നിയമ സുരക്ഷാ ഒരുക്കാനും ബഹുമാനപ്പെട്ട കേന്ദ്ര സർക്കാരും വിശേഷിച്ചു  മണിപ്പൂർ സർക്കാരും നടപടികൾ എടുക്കണമെന്നും പ്രെസ്‌ബിറ്ററി ആവശ്യപ്പെട്ടു. മണിപ്പൂരിൽ ഉള്ള ദൈവജനത്തോട് മലയാളം ഡിസ്ട്രിക്റ്റ് പ്രെസ്‌ബിറ്ററി  സഭാ സമൂഹത്തിനു ഉള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുമെന്നു പ്രതിജ്ഞയും ചെയ്തു. തുടർന്ന് ഡിസ്ട്രിക്ട് കമ്മറ്റി മെമ്പർ പാസ്റ്റർ.പി ബേബി പ്രാർത്ഥിച്ചു യോഗം അവസാനിപ്പിച്ച്.

 

 

Related Posts