Logo

ചാരിറ്റി ഡിപ്പാർട്ട്മെന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സമാധാന സന്ദേശവും ചാരിറ്റി സഹായ വിതരണവും


 അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ചാരിറ്റി ഡിപ്പാർട്ട്മെന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സമാധാന സന്ദേശവും ചാരിറ്റി സഹായ വിതരണവും 2023 ആഗസ്റ്റ് 15 വൈകിട്ട്  3 മണി മുതൽ അടൂർ ടൗൺ  അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ വച്ച് നടത്തപ്പെടുന്നു. ഡയാലിസിസ്, കാൻസർ രോഗികൾക്കുള്ള പ്രത്യേക സഹായ വിതരണം, ഉപജീവന പദ്ധതിയുടെ ഭാഗമായി ആടുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായ വിതരണം, തട്ടുകടയ്ക്കുള്ള സാമ്പത്തിക സഹായം, തയ്യൽ മെഷീൻ വാങ്ങാനുള്ള സാമ്പത്തിക സഹായ വിതരണം തുടങ്ങിയവയാണ് ഇപ്രാവശ്യം വിതരണം ചെയ്യുന്നത്. ചാരിറ്റി ഡിപ്പാർട്ട്മെന്റ് കൺവീനർ പാസ്റ്റർ.ബിജി ഫിലിപ്പ് അധ്യക്ഷനായ ഈ മീറ്റിംഗിൽ  സഭാ സൂപ്രണ്ട് റവ.ടി.ജെ.സാമുവേൽ മുഖ്യാതിഥി ആയിരിക്കും.

Related Posts