Logo

അസംബ്ലീസ് ഓഫ് ഗോഡ്‌ റിവൈവൽ പ്രയർ ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ കിഡ്സ് & യൂത്ത് പ്രയർ കോൺഫറൻസ്


അസംബ്ലീസ് ഓഫ് ഗോഡ്‌ റിവൈവൽ പ്രയർ നിലയ്ക്കാതെ രണ്ടു മാസം പിന്നിടുന്നു 
ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ കിഡ്സ് & യൂത്ത് പ്രയർ കോൺഫറൻസ്


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ രണ്ടുമാസം പിന്നിടുന്നു. ഒക്ടോബർ ഒന്നിന് രാവിലെ ആറിന് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടരുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പ്രാർത്ഥനയിൽ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.


യുവാക്കളെ പ്രാർത്ഥനാ ചങ്ങലയിൽ സഹകാരികളാക്കുന്നതിനു വേണ്ടിയും കുട്ടികളും യുവാക്കളും നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുവാൻ അവരെയും കുടുംബത്തെയും സജ്ജമാക്കേണ്ടതിനു വേണ്ടി ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ 'കിക്ക് സ്റ്റാർട്ട് ' എന്ന പേരിൽ 
കിഡ്സ് & യൂത്ത് പ്രയർ കോൺഫറൻസ് നടത്തുന്നു. ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന കോൺഫറൻസിൽ സുവി.സിബിമാത്യൂ ബാഗ്ലൂർ, ഡോ.ആനി ജോർജ് മണക്കാല, ഡോ.പോൾ മാത്യൂ ഉദയപൂർ എന്നിവർ പ്രസംഗിക്കും. ബ്രദർ മാർട്ടിൻ ജോ മാത്യു, സിസ്റ്റർ ഷെർലിൻ ബിനു, പാസ്റ്റർ പി.റ്റി. ഷിൻസ് എന്നിവർ അദ്ധ്യക്ഷത വഹിക്കും. ബ്രദർ പോൾ ജോർജ്  ബാബു, ഫിന്നി ജോൺസൻ, പാസ്റ്റർ സാം റോബിൻസൻ എന്നിവർ ഗാനശുശ്രുഷ നയിക്കും. ബ്രദർ സജു പരുമല, സിസ്റ്റർമാരായ ജോഹാനാ ഷിബു, സിസ്റ്റർ സാറാ ജയിംസ് തുടങ്ങിയവർ സാക്ഷ്യം പങ്കുവയ്ക്കും.

പ്രയർ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളായ പാസ്റ്റേഴ്സ് ജോമോൻ കുരുവിള, മനോജ് വർഗീസ്, കുമാർദാസ്, കെ.സി. കുര്യാക്കോസ്, എം.ജെ.ക്രിസ്റ്റഫർ എന്നിവർ നേതൃത്വം നല്കും.
Zoom ID: 89270649969
പാസ്കോഡ്: 2023


കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ മനോജ് വർഗീസ്   9048437210 എന്നീ  നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

Related Posts