Logo

കടുത്ത ചൂടിൽ ആശ്വാസമായി ക്രൈസ്റ്റ് സ് അംബാസിഡേഴ്സ് മലയാളം ഡിസ്ട്രിക്ട് കമ്മിറ്റി


കടുത്ത ചൂടിൽ ആശ്വാസമായി ക്രൈസ്റ്റ് സ് അംബാസിഡേഴ്സ് മലയാളം ഡിസ്ട്രിക്ട് കമ്മിറ്റി

ഇന്ന് 12.00 മുതൽ വിവിധ ബസ് സ്റ്റാൻ്റുകളിലും, എം സി റോഡിലെ പ്രധാന ടൗണുകളിലും ആയിരക്കണക്കിന് യാത്രക്കാർക്ക് മിനറൽ വാട്ടറും, ജ്യൂസും, സോഫ്റ്റ്‌ ഡ്രിങ്ക്സും വിതരണം ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയാണ് യാത്രക്കാരും ,  സ്ഥലവാസികളും  ഓട്ടോ -ടാക്സി ഡ്രൈവർമാരും പോലിസ് ഉദ്യോഗസ്ഥരും   ദാഹ ശമിനികൾ സ്വീകരിച്ചത്.
സി.എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് ടി. ജോർജിൻ്റെ നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനത്തിൽ ഡിസ്ട്രിക്ട് സി എ കമ്മിറ്റിയും, സിനിയർ ശുശ്രുഷകരും പാസ്റ്റർമാരും സി.എ അംഗങ്ങളും സജിവമായി പങ്കെടുത്തു. ഇനിയും വിവിധ ജില്ലകളിൽ ക്രൈസ്റ്റ് സ് അംബാസിഡേഴ്സ് കുടിവെള്ളം വിതരണം ചെയ്യുവാൻ താല്പര്യപ്പെടുന്നു

Related Posts