Logo

AGMDC CHARITY DEPARTMENT സമൂഹ വിവാഹ പദ്ധതി


AGMDC CHARITY DEPARTMENT സമൂഹ വിവാഹ പദ്ധതി

സാമ്പത്തിക ബുദ്ധിമുട്ട് മൂലം പെൺമക്കളുടെ വിവാഹം നടത്താൻ കഴിയാതിരിക്കുന്ന മാതാപിതാക്കളിൽനിന്നും ചാരിറ്റി ഡിപ്പാർട്മെന്റിന്റെ സമൂഹ വിവാഹ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ലഭിക്കുന്ന അപേക്ഷകളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന 5 പേരുടെ വിവാഹം   
ചാരിറ്റി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ  വിവാഹ വസ്ത്രം, ഭക്ഷണം എന്നിവ ഉൾപ്പെടെ നൽകി കൊണ്ട് നടത്തിക്കൊടുക്കുന്നതാണ്. വിവാഹിതരാകുന്ന ഈ അഞ്ച് കൂടുംബങ്ങൾക്ക്  1 ലക്ഷം രൂപ വീതം അവരുടെ ജോയിന്റ് അക്കൗണ്ടിൽ വിവാഹശേഷം സ്ഥിര നിക്ഷേപമായി നൽകുകയും ചെയ്യും.
ചാരിറ്റി ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന ഈ വിവാഹ പദ്ധതിയുടെ മുഴുവൻ ചിലവും കരുനാഗപ്പള്ളി സെക്ഷനിലുള്ള ഒരു കുടുംബമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.

നിബന്ധനകൾ:
1. അപേക്ഷകർ മലയാളം  ഡിസ്ട്രിക്റ്റിലെ ഏതെങ്കിലും പ്രാദേശിക സഭയിൽ കുറഞ്ഞത് അഞ്ചുവർഷം അംഗത്വം ഉള്ളവരും സ്വന്തമായി വിവാഹം നടത്താൻ  സാമ്പത്തിക ശേഷി ഇല്ലാത്തവരുമായിരിക്കണം.  

2. പെൺകുട്ടി രക്ഷിക്കപ്പെട്ട് സ്‌നാനപ്പെട്ടതായിരിക്കണം.

3. ഭാവി വരൻ രക്ഷിക്കപ്പെട്ട് സ്‌നാനപ്പെട്ടയാളും, ഒരു പെന്തകൊസ്തു സഭയിലെ അംഗവും ആയിരിക്കണം.

4. പുനർ വിവാഹം ആണെങ്കിൽ അപേക്ഷകയുടെ ഭർത്താവൊ , ഭാവി വരന്റെ ഭാര്യയൊ ജീവിച്ചിരിക്കെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

5. വിവാഹം നടത്തുന്നത് 2025 May 14 നായിരിക്കും. ഈ തീയതിക്കു മുൻപ് വിവാഹ നിശ്ചയം നടന്നിരിക്കണം.

6. താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ശൂഷകന്റെയും പ്രസ്‌ബിറ്ററുടെയും ശുപാർശയോടെ 2024 ഡിസംബർ 20 ന്‌ മുൻപ് ഡിസ്ട്രിക്ട് ഓഫീസിൽ എത്തിക്കേണ്ടതാണ്.

7. പൂർണ്ണമല്ലാത്ത അപേക്ഷകൾ       സ്വീകരിക്കുന്നതല്ല.

8. ചാരിറ്റി ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം അന്തിമം ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക

പാസ്റ്റർ പി. ബേബി
ചാരിറ്റി കൺവീനർ
9847963461

പാസ്റ്റർ ബിജി ഫിലിപ്പ്
ചാരിറ്റി കോർഡിനേറ്റർ
94476 54226

Related Posts